നേര്‍വഴി കാണിച്ചു തന്ന പിസി ജോര്‍ജ് അടുത്ത സുഹൃത്ത്: ഗണേഷ്‌

 പിസി ജോര്‍ജ്‌ , കെബി ഗണേഷ്‌ കുമാര്‍ , ഇബ്രാഹിം കുഞ്ഞ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 5 ജനുവരി 2015 (16:09 IST)
ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജ്‌ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് കെബി ഗണേഷ്‌ കുമാര്‍ എംഎല്‍എ. ജീവിതത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ്‌ യഥാര്‍ഥ സുഹൃത്തെന്നും. തെറ്റുകള്‍ കാണിച്ച് തന്ന് തന്നെ നേര്‍വഴിക്ക് നയിച്ച പിസി ജോര്‍ജ്‌ തന്റെ ശത്രുവാണെന്ന്‌ ആരും തെറ്റിദ്ധരിക്കരുതെന്നും ഗണേഷ്‌ പറഞ്ഞു.

തന്റെ ജീവിതത്തിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് അത് തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട ആളാണ് പിസി ജോര്‍ജ്‌. അദ്ദേഹത്തിന് തന്റെ വീട്ടിലെത്തി ആഹാരം കഴിക്കാന്‍ തക്ക ബന്ധം ഇപ്പോഴും ഉണ്ടെന്നും ഗണേഷ്‌ പറഞ്ഞു. ലോകായുക്‌തയ്‌ക്ക് മുന്നില്‍ ഹാജരായശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പിസി ജോര്‍ജ്‌ സ്വീകരിച്ചത്. അഴിമതിക്ക്‌ തെളിവുണ്ടെങ്കില്‍ മന്ത്രിയാകില്ല എന്ന്‌ ഉറപ്പാകും വരെ ഗണേഷ്‌ എന്തുകൊണ്ടാണ് പൊതുമരാമത്തിലെ അഴിമതികള്‍ പുറത്ത് പറയാതെ ഇരുന്നതെന്നും. പ്രതിപക്ഷ എംഎല്‍എമാരോടു പോലും മാന്യമായി പെരുമാറുന്ന മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ ഒരു കൊളളക്കാരനാണെന്ന്‌ കരുതുന്നില്ലെന്നും പിസി ജോര്‍ജ്‌ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :