വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചാല്‍ കടുത്ത നടപടിയെന്ന് ഗഡ്കരി

 നിതിന്‍ ഗഡ്‌കരി , വിഴിഞ്ഞം തുറമുഖ പദ്ധതി , കേരളം
ന്യുഡല്‍ഹി| jibin| Last Updated: ചൊവ്വ, 2 ജൂണ്‍ 2015 (14:30 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞും തുറമുഖ പദ്ധതിയുടെ പ്രാരംഭനടപടികള്‍ ഇഴയുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര തുറമുഖമന്ത്രി നിതിന്‍ ഗഡ്‌കരി രംഗത്ത്. പദ്ധതി കേരളത്തിന് വേണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനത്തെ രാഷ്‌ട്രീയ കക്ഷികളാണ്. പദ്ധതി നഷ്ടപ്പെടുന്നത് ദേശീയ നഷ്ടമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മത്സരിക്കാതെ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം എങ്ങനെയാകണമെന്ന് തീരുമാനിക്കണം. മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്നും ഗഡ്കരി വ്യക്തമാക്കി. രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പദ്ധതി
വൈകുന്നതും വൈകിപ്പിക്കുന്നതുമാണ് രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിക്കാന്‍ കാരണമായത്.

രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരും ജനങ്ങളുമാണ് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. കാബോട്ടേഷ് നിയമത്തിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക പ്രധാനമന്ത്രിയുടെ ഓഫിസാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :