തിരുവനന്തപുരം|
jibin|
Last Modified ശനി, 4 ജൂലൈ 2015 (08:58 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാര്‍ അദാനിപോര്‍ട്സിന് നല്‍കുന്നതിനുള്ള സര്‍ക്കാറിന്റെ സമ്മതപത്രം (ലെറ്റര്‍ ഓഫ് ഇന്‍ഡന്‍റ്) ഇന്ന് പ്രസിദ്ധീകരിക്കും. പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള കത്ത് സര്‍ക്കാര്‍ ഇന്നലെ ഗ്രൂപ്പിന് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ സമ്മതപത്രം പ്രസിദ്ധപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിദേശത്തുമായതിനാലാണ് നടപടിക്രമങ്ങള്‍ ഇന്നത്തേക്ക്
മാറ്റിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് സമ്മതപത്രം പുറത്തിറക്കാന്‍ വൈകിയത്.
നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ നിര്‍മാണോദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. സമ്മതപത്രം നല്‍കിയാല്‍ അദാനി പോര്‍ട്സ് പ്രതിനിധികള്‍ എത്തി പദ്ധതി ഏറ്റെടുക്കാനുള്ള തീരുമാനം അറിയിക്കും. കരാര്‍ ഒപ്പുവെക്കാന്‍ അദാനി ഗ്രൂപ് മേധാവി ഗൗതം അദാനി എത്തുമെന്നാണ് വിവരം. സമ്മതപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ അദാനിഗ്രൂപ് പ്രത്യേകകമ്പനി രൂപവത്കരിക്കണം. 120കോടി കരുതല്‍ നിക്ഷേപമായി കെട്ടിവെക്കണം. ആ കമ്പനിയുമായാണ് തുറമുഖവകുപ്പ് നിര്‍മാണകരാര്‍ ഒപ്പിടുക.