പകര്‍ച്ചപ്പനി: അവലോകന യോഗം ഇന്ന്

പകര്‍ച്ചാ വ്യാധി , അവലോകന യോഗം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 1 ജൂലൈ 2015 (10:18 IST)
കേരളത്തില്‍ പകര്‍ച്ചാ വ്യാധി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് 12.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
നേതൃത്വത്തില്‍ അവലോകന യോഗം ചേരും. സെക്രട്ടേറിയറ്റിലാണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പിലെയും മറ്റ് വകുപ്പകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രതിരോധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. എന്നാല്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പാളുന്നുണ്ടെന്നും ആരോപണമുണ്ട്.

അതേസമയം, സംസ്ഥാനത്ത് കരിമ്പനിക്കു പിന്നാലെ തക്കാളി പനിയും പടരുകയാണ്. തൃശൂരില്‍ ജില്ലയില്‍ മാത്രം 16 പേര്‍ക്ക് തക്കാളി പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മഴക്കാലം എത്തിയതോടെ മാല്യനങ്ങളില്‍ നിന്ന് പകര്‍ച്ച വ്യാധികള്‍ പടരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :