സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 15 ജൂലൈ 2024 (09:54 IST)
വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫര്‍ണാണ്ടോ ഇന്ന് മടങ്ങും. പിന്നാലെ രണ്ടാമത്തെ ചരക്കുകപ്പല്‍ വിഴിഞ്ഞത്തെത്തും. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് എത്തുന്നത്. കൊളൊംബോയില്‍ നിന്നാണ് ഈ കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലില്‍ നങ്കൂരമിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ തുറമുഖം വിടും.
സീസ്പന്‍ സാന്‍ഡോസ് എന്ന ഫീഡര്‍ കപ്പലും അടുത്തദിവസം എത്തും. മുംബൈ, ഗുജറാത്ത് തുറമുഖങ്ങളിലേക്കാണ് ചരക്ക് കൊണ്ടുപോവുക. 400 മീറ്റര്‍ നീളമുള്ള കൂറ്റന്‍ മദര്‍ഷിപ്പും ഉടന്‍ വിഴിഞ്ഞത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 1323 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം 607 കണ്ടെയ്‌നറുകളുമായാണ് സാന്‍ ഫെര്‍ണാണ്ടോ കൊളംബോ തുറമുഖത്തേക്ക് പോകുന്നത്. കണ്ടെയ്‌നറുകള്‍ ഇറക്കാന്‍ എടുത്ത കാലതാമസമാണ് മടക്കയാത്ര വൈകാന്‍ കാരണമായത്.