വിഴിഞ്ഞം പദ്ധതിയിലെ വ്യവസ്ഥകളിലെ ദുരൂഹതകളെയാണ് എതിര്‍ക്കുന്നത്: കോടിയേരി

   കോടിയേരി ബാലകൃഷ്ണൻ , എൽഡിഎഫ് , സിപിഎം , വിഴിഞ്ഞം തുറുമുഖ പദ്ധതി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (11:19 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയെ എൽഡിഎഫ് എതിർക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യവസ്ഥകളില്‍ ദുരൂഹതകള്‍ ബാക്കിയാണ്. ഈ വ്യവസ്‌ഥകളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറുമുഖ പദ്ധതി സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും സംസ്ഥാന സർക്കാർ വെളിപ്പെടുത്തണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെവി തോമസ്, അദാനി കൂട്ടുക്കെട്ടിലാണ് ഈ വ്യവസ്ഥകൾ രൂപപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

വിഴിഞ്ഞം തുറുമുഖ പദ്ധതിയില്‍ നിന്ന് കേരളത്തിന് നേട്ടം ഉണ്ടാകില്ലെന്ന് ചെവ്വാഴ്‌ച ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. വല്ലാർപാടത്തിന്റെ ഗതിതന്നെ വിഴിഞ്ഞത്തിനും ഉണ്ടാകു. കേരളത്തിലെ മന്ത്രിമാർക്ക് ഉദ്ഘാടനത്തിനും നാടമുറിക്കാനും മാത്രമേ സമയമുള്ളൂ. നാടിന്റെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സമയമില്ലെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നവംബര്‍ ഒന്നിനാണ് ആരംഭിക്കുക. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം1000 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് അദാനിയുടെ ഉറപ്പ് നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :