വിഴിഞ്ഞത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 8 ജൂലൈ 2015 (17:46 IST)
വിഴിഞ്ഞം പദ്ധതിയുടെ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കോണ്‍ഗ്രസ് വക്താവ് ആര്‍ പി എന്‍ സിംഗാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ ഹൈക്കമാന്‍ഡ് ഇടപെടാറില്ലെന്ന് ആര്‍ പി എന്‍ സിംഗ് പറഞ്ഞു. ടെണ്ടര്‍ നല്കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അക്കാര്യം പരിശോധിക്കും. വിഴിഞ്ഞം പദ്ധതി കൈമാറിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനായ ഗൌതം അദാനിക്ക് കൈമാറുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും എതിര്‍പ്പുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ വിശദീകരണം.

അതേസമയം, വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :