കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കാതെയുള്ള വിഴിഞ്ഞം കരാർ ദുരൂഹം: കോടിയേരി

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (16:24 IST)
ഹൈക്കമാൻഡിനെ അറിയിക്കാതെയുള്ള വിഴിഞ്ഞം കരാർ ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സർവകക്ഷിയോഗത്തിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പങ്കെടുത്തില്ല. ഇതും ഹൈക്കമാൻഡിന്റെ അതൃപ്തിയും തമ്മിൽ ബന്ധമുണ്ടെന്നും കോടിയേരി പറഞ്ഞു.

എന്നാൽ വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികംമാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :