വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് കോവിഡ്

രേണുക വേണു| Last Modified ബുധന്‍, 30 ജൂണ്‍ 2021 (11:37 IST)

ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. വിസ്മയയുടെ ആത്മഹത്യാ കേസില്‍ പ്രതിയാണ് കിരണ്‍ കുമാര്‍. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കിരണിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേസില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി പലരില്‍ നിന്നും ഇതിനോടകം പൊലീസ് മൊഴി ലഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :