രേണുക വേണു|
Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (09:55 IST)
രോഗവ്യാപനതോത് കുറയാത്തത് കേരളത്തില്‍ ആശങ്കയാകുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍.) 10 നും 12 നും ഇടയില്‍ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെ എത്താത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു.
കേരളത്തില്‍ ഇന്നലെ മാത്രം 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ശതമാനമാണ്. ജൂണ്‍ 26 ശനിയാഴ്ച 12,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ശതമാനമായിരുന്നു. ജൂണ്‍ 25 ന് 11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടി.പി.ആര്‍. 10.6 ശതമാനവും ആയിരുന്നു.
രോഗവ്യാപനതോത് താഴാതെ നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.