വിജില‌ൻസ് റെയ്‌ഡ്: കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 12 ഏപ്രില്‍ 2021 (20:45 IST)
കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലൻസ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ്.

ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനം വര്‍ധനവുണ്ടായതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. 2011 മുതൽ 2020 വരെയുള്ള കണക്കാണ് വിജിലൻസ് പരിശോധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :