കോടതി ആവശ്യപ്പെട്ടാൽ ബാർ കോഴ കേസിൽ തുടരന്വേഷണത്തിന് തയ്യാർ; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി വിജിലൻസ്

Last Updated: വ്യാഴം, 17 ജനുവരി 2019 (12:39 IST)
കൊച്ചി: ബാർ കോഴ കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ച് വിജിലൻസ്. തുടരന്വേഷണത്തിനെതിരെ കെ എം മാണി സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് നിലപാട് വ്യക്തമാക്കിയത്. ഇതു വരെ നടന്ന അന്വേഷണങ്ങൾ നിഷ്പക്ഷവും സുതാര്യവുമാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

കേസിൽ മൂന്ന് തവണ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും. വീണ്ടും അന്വേഷണം വേണം എന്ന് പറയുന്നത് മൌലിക അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ എം മാണി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തുടരന്വേഷണം വൈകുന്നതായി ചൂണ്ടിക്കാട്ടി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുദാനന്തൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് വി എസ് കോടതിയിൽ ഹർജി നൽകിയിരിന്നത്. പൊതു പ്രവർത്തകർക്കെതിരെയുള്ള അന്വേഷണത്തിൽ തുടർ നടപടികൾക്ക് സർക്കാർ അനുമതി വേണമെന്നത് ഈ കേസിൽ ബാധകമല്ലെന്ന് വി എസ് നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :