ഈ വീഡിയോകൾ ഇനി യുട്യൂബിൽ കാണാനാകില്ല !

അപകടം വേണ്ട, ആളെ പറ്റിക്കേണ്ട !

Last Modified വ്യാഴം, 17 ജനുവരി 2019 (11:51 IST)
വാഷിങ്ടണ്‍: അപകടകരവും ജീവന് ഭീഷണിയാകുന്നതും ആളുകളെ വിഢികളാക്കുന്ന പ്രാങ്ക്ല് വീഡിയോകളും നിരോധികാൻ തയ്യാറെടുക്കുകയാണ് യുട്യൂബ്. ഇത്തരം ആളുകളെ അപകടങ്ങളിലേക്കും മരണത്തിലേക്കും വരെ നയിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞാണ് യുട്യൂബ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്.

അപകടകരമായ ഉള്ളകടക്കങ്ങൾ ഉള്ള വീഡിയോകൾ നിലവിൽ യുട്യൂബിൽ ലഭ്യമാണ് ഇത്തരം വീഡിയോകൾക്ക് വളരെയധികം കാഴ്ചക്കാരൂം ഉണ്ട് എന്നതാണ് യാതാർത്ഥ്യം. വീഡിയോകൾ അനുകരിച്ച് നിരവധി പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ഇക്കാര്യം യുട്യുബ് തന്നെ സ്ഥിരീകേരിച്ചു.

എന്നറിയപ്പെടുന്ന തമാശ വീഡിയോകൾ ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും അത്മാഭിമാനം നശിപ്പിക്കുന്ന തരത്തിലേക്കും മാറിയതോടെയാണ് ഒഴിവാക്കാൻ യുട്യുബ് തീരുമാനിച്ചത്. ഇത്തരം വീഡിയോകൾ നിക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചതായി യുട്യൂബ്
വ്യക്തമാക്കി. വീഡിയോകളുടെ ഉള്ളടക്കങ്ങൾ അതിരുവിടുന്നില്ല എന്നുറപ്പാക്കുമെന്നും യുട്യുബ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :