ജേക്കബ് തോമസ് കൊണ്ടുവന്ന 36 സർക്കുലറുകൾ സ്ഥാനമൊഴിയും മുൻപ് റദ്ദാക്കി വിജിലൻസ് ഡയറക്ടർ എൻ സി അസ്‌താന

Sumeesh| Last Modified വെള്ളി, 25 മെയ് 2018 (16:01 IST)
വിജിലൻസ് ഡയക്ടറായിരിക്കെ ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറുകളിൽ 36 എണ്ണവും വിജിലൻസ് ഡയറക്ടർ എൻ സി അസ്താന റദ്ദാക്കി. സർക്കുലറുകൾ ചട്ടവിരുദ്ധമാണെന്ന മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ തുടർന്നാണ് സർക്കുലറുകൾ കൂട്ടത്തോടെ റദ്ദാക്കിയത് എന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ഉന്നത നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയതടക്കമുള്ള സർക്കുലറുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.


ഈ മാസം അവസാനം വരെയാണ് നിലവിലെ വിജിലൻസ് ഡയറക്ടർ ആസ്താന സ്ഥാനത്ത് തുടരുക. ഈ സാഹചര്യത്തിൽ മുൻ വിജിലൻസ് ഡയറക്ടർ കൊണ്ടുവന്ന സർക്കുലറുകൾ തിടുക്കത്തിൽ കൂട്ടത്തോടെ റദ്ദ് ചെയ്യുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

നേരത്തെ ലോക്നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടാർ സ്ഥാനത്തിരുന്നപ്പോഴും ചില സർക്കുലറുകൾ റദ്ദ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :