Sumeesh|
Last Updated:
വെള്ളി, 25 മെയ് 2018 (18:10 IST)
കോഴിക്കോട്: നിപ്പ ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ
വിസമ്മതിച്ച കോഴിക്കോട് മാവൂർ റോഡിലെ
സ്മശാന ജീവനക്കാരെ പുറത്താക്കുമെന്ന് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇലക്ട്രിക് സ്മശാനം മനപ്പൂർവ്വം തന്നെ കേടാക്കിയതാണോ എന്ന കാര്യവും പരിശോധിക്കും. മൃതദേഹത്തോടും ബന്ധുക്കളോടുമുള്ള അനാദരം അംഗീകരിക്കാനാകില്ലെന്നും മേയർ വ്യക്തമാക്കി.
നിപ്പാ ബാധിച്ച് മരണപ്പെട്ട നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്കരിക്കുന്നത് ഇലക്ട്രിക് സ്മാശാനത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് ഏറെ നേരം വൈകിയിരുന്നു. മരണപ്പെട്ട അശോകന്റെ ബന്ധുക്കളോട് സ്മശാനം ജീവനക്കാർ മോഷമായി പെരുമാറി എന്നും ആരോപണം ഉയ്രന്നിരുന്നു.
തലേ ദിവസം വരെ തകരാറുകളില്ലാതെ പ്രവർത്തിച്ചിരുന്ന ഇലക്ട്രിക് സ്മശാനം പെട്ടന്ന് കേടായതാണ് സംശയം ഉയരാൻ കാരണം. കോർപറേഷൻ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മശാനമ ജീവനക്കാരെ പുറത്താക്കാൻ തീരുമാനം എടുത്തത് എന്നും സ്മശാനത്തിന്റെ തകാറുകൾ പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചതായും മേയർ പറഞ്ഞു.