രേണുക വേണു|
Last Modified വ്യാഴം, 22 ജൂണ്‍ 2023 (10:28 IST)
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളേജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്ന് മുന്‍ എസ്.എഫ്.ഐ. നേതാവ് കെ.വിദ്യ. ഒരു കോളേജിന്റെ പേരിലും താന്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും മഹാരാജാസ് കോളേജിന്റെ പേരില്‍ ഒരിടത്തും നിയമനത്തിനായി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നും വിദ്യ മൊഴി നല്‍കി.
തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണ്. കേസില്‍ മനപ്പൂര്‍വ്വം കുടുക്കി. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എവിടെയും താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും വിദ്യ പറഞ്ഞു.
അക്കാദമിക നിലവാരം കണ്ടാണ് ഓരോ കോളേജിലും അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ ആരോപിച്ചു.