1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hareesh Peradi against Police

ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊന്‍തൂവലാണ്: കെ വിദ്യയുടെ അറസ്റ്റില്‍ കേരള പൊലീസിനെ പരിഹസിച്ച് ഹരീഷ് പേരടി

Hareesh Peradi against Police
വ്യജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയുടെ അറസ്റ്റില്‍ കേരള പൊലീസിനെ പരിഹസിച്ച് ഹരീഷ് പേരടി. വെറും 16 ദിവസങ്ങള്‍കൊണ്ട് കെ.വിദ്യയെ കസ്റ്റഡിയില്‍ എടുത്തെന്നും ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊന്‍തൂവലാണെന്നുമാണ് ഹരീഷ് പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
അറ്റലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഡതകളില്‍ കാണാതായ അന്തര്‍വാഹിനിയെ കണ്ടെത്താന്‍ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാര്‍ഡും ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍..എന്തിന് ആമസോണ്‍ കാടുകളില്‍നിന്ന് നാല് കുട്ടികളെ കണ്ടെത്താന്‍ മാസങ്ങള്‍ എടുത്ത കൊളംബിയന്‍ സൈന്യം പോലും കേരളാ പോലീസിന്റെ മുന്നില്‍ ഇന്ന് നാണം കെട്ടു...അറ്റലാന്റിക്ക് സമുദ്രത്തേക്കാള്‍ നിഗുഡതയുള്ള ആമസോണ്‍ കാടുകളെക്കാള്‍ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ നിന്ന് വെറും 16 ദിവസങ്ങള്‍കൊണ്ട് കെ.വിദ്യയെ കസ്റ്റഡിയില്‍ എടുത്തു...ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊന്‍തൂവലാണ്..ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പര്‍ വണ്‍ കേരളം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആറ് മാസത്തിനിടയില്‍ അയച്ചത് അമ്പതോളം അശ്ലീല ഊമക്കത്ത്; പിടിയിലായ മൂന്ന് പേരില്‍ ഒരു സ്ത്രീയും !