വെഞ്ഞാറമൂട്|
Sajith|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (11:02 IST)
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മേഖലയില്‍ വേനല്‍ കനത്തതോടെ പത്തിലധികം പേര്‍ക്ക് സൂര്യാഘാതം ഏറ്റതായി റിപ്പോര്‍ട്ട്. മുദാക്കല്‍, വാമനപുരം, പുല്ലമ്പാറ പ്രദേശങ്ങളിലാണ് സൂര്യാഘാതം ഏറ്റതായി സംശയിക്കുന്ന രീതിയില്‍ ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റ തരത്തിലുള്ള പാടുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയതായി അറിയില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
എങ്കിലും ഇത്തരം സൂചന ലഭിച്ചതോടെ ആരോഗ്യ വകുപ്പ് അധികാരികള്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കെട്ടിടം പണിയിലും റോഡുപണിയിലും ഏര്‍പ്പെട്ടവര്‍ക്കാണ് സൂര്യാഘാതം ഏറ്റതെന്നാണു വിവരം.
കടുത്ത വെയിലുള്ളപ്പോള്‍ ശരീരം മറച്ചു നിന്ന് മാത്രമേ ജോലി ചെയ്യാവൂ എന്നും ആവശ്യത്തിനു വെള്ളം കുടിക്കണമെന്നും അധികാരികള്‍ പറഞ്ഞു. ഇതിനൊപ്പം സൂര്യാഘാത ലക്ഷണം ഉണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ ആശുപത്രികളില്‍ എത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.