പെഷവാര്‍|
aparna shaji|
Last Updated:
ബുധന്‍, 16 മാര്‍ച്ച് 2016 (12:04 IST)
പാകിസ്താനിലെ പെഷവാറിൽ സർക്കാർ ജോലിക്കാർ സഞ്ചരിച്ച ബസിൽ സ്ഫോടനം. സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരുക്കേറ്റു. സർക്കാർ ജോലിക്കാരെ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് സ്ഫോടനത്തിൽ തകർന്നത്.
പെഷവാറിലെ തിരക്കേറിയ സദ്ദാർ എന്ന പ്രദേശത്തെത്തിയപ്പോൾ ആണ് സ്ഫോടനം നടന്നത്. 40 ലെറെ ജോലിക്കാർ ബസിലുണ്ടായിരുന്നു.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം ആസൂത്രിതമായി നടപ്പിലാക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
സ്ഫോടക വസ്തുക്കൾ മനപൂർവ്വം ബസിൽ നിക്ഷേപിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.