പറവൂര്‍|
jibin|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (23:19 IST)
ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന വിഡി സതീശന്‍ എംഎല്‍എ ആര്‍ക്കുണ്ടായതാണെന്ന് തനിക്കറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുന്ന എരപ്പാളികള്‍ പൊന്നാനിയില്‍ പോയി സുന്നത്തോ ചെയ്യുകയോ കുരിശു മാര്‍ഗത്തിലോ പോകുന്നതാകും നല്ലത്. ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുന്ന എരപ്പാളികള്‍ മതംമാറിപ്പോകട്ടെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദുവാണെങ്കില്‍ ഒരുമിച്ച് നില്‍ക്കണം, അല്ലാതെ നമ്മളെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുകയല്ല വേണ്ടത്. ഹിന്ദുവായി നിന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് കൈയ്യടിക്കുന്ന എരപ്പാളികള്‍ മതം മാറി ക്രിസ്ത്യാനിയോ മുസ്ലീമോ ആകട്ടെ. കൂട്ടത്തില്‍ നില്‍ക്കാന്‍ കഴിയുന്നോര്‍ നിന്നാല്‍ മതി. എന്റെ അമ്മ ദേവകി ഈഴവ ആയതുകൊണ്ടാണ് താന്‍ ഈഴവനായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പറവൂരില്‍ ഹിന്ദുമഹാസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ പ്രസംഗം.