തൊടുപുഴ|
JOYS JOY|
Last Updated:
ഞായര്‍, 21 ഫെബ്രുവരി 2016 (16:04 IST)
കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരമുള്ളവരുമായി ചര്‍ച്ച നടത്തിയാല്‍ അവരുമായി ധാരണയിലെത്തിയെന്ന് കരുതുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേരയേയും മൂര്‍ഖനേയും അണലിയേയും ഒരു കുട്ടയില്‍ കൊണ്ടു പോകുമ്പോള്‍ അവ കൊത്താതെ സൂക്ഷിക്കാന്‍ കഴിവു വേണമെന്നും ഉമ്മന്‍ ചാണ്ടിയെ സൂചിപ്പിച്ച് വെള്ളാപ്പള്ളി പറഞ്ഞു.
അടവുനയത്തിന്റെ കാലമാണിത്. ബി ജെ പിയുമായി ഇതുവരെ ഒരു ധാരണയിലുമെത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.