ബിജെപിയുമായി സഹകരിക്കുന്നതില്‍ ഒരു തെറ്റും തോന്നുന്നില്ല: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ , എസ്എന്‍ഡിപി , ബിഡിജെഎസ് , ബിജെപി
കൊല്ലം| jibin| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2015 (16:32 IST)
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണതേടി അങ്ങോട്ടുപോകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും തെറ്റുതിരുത്തിയാല്‍ അവരുമായി സഹകരിക്കാൻ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) ഒരുക്കമാണ്. ബിജെപിയുമായി സഹകരിക്കുന്നതില്‍ ഒരു തെറ്റും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുൽ നാസർ മദനിയുമായി കൂട്ടുകൂടിയവരും അതിനു ശ്രമിക്കുന്നവരുമാണു മതേതരത്വത്തെക്കുറിച്ചു വലിയ വർത്തനമാനം പറയുന്നത്. താൻ ഒരിക്കലും രാഷ്ട്രീയരംഗത്തേക്കില്ല. ഈ സർക്കാർ മൂന്നു 'കു' (കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി, കുഞ്ഞുമാണി) ആണെന്നു വിശേഷിപ്പിച്ചവർ ഇപ്പോൾ അതു വിഴുങ്ങി. ഇതിൽ ഏതു 'കു' ആണ് ഇല്ലാതായതെന്നു തനിക്കു മനസിലാകുന്നില്ലെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :