തിരുവനന്തപുരം|
jibin|
Last Updated:
ശനി, 5 ഡിസംബര്‍ 2015 (16:43 IST)
എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപംകൊണ്ടു. 'ഭാരത് ധര്‍മ ജന സേന' (ബിഡിജെഎസ്) എന്നാണ് പാര്‍ട്ടിയുടെ പേര്. വെള്ളയും കുങ്കുമവും നിറങ്ങൾ ചേർന്നതാണ് പാർട്ടിയുടെ കൊടിയുടെ നിറം. പാർട്ടിയുടെ ചിഹ്നം കൂപ്പുകൈയാണ്. സമത്വമുന്നേറ്റ യാത്രയ്ക്കു സമാപനം കുറിച്ച് ശംഖുമുഖത്ത് നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
എസ്എൻഡിപി രൂപീകരിക്കുന്ന പാർട്ടി ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ല. ഹിന്ദു സമുദായത്തിന്റെ ഉന്നമനമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ കവർന്നു കൊണ്ടായിരിക്കില്ല. എസ്എൻഡിപിയുടെ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽവരുമെന്നും തുഷാർ പറഞ്ഞു.
മൈക്രോഫിനാൻസ് പദ്ധതിയിൽ ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ താൻ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കും. ആരോപണം തെറ്രാണെന്ന് തെളിഞ്ഞാൽ വിഎസ് പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്നും തുഷാർ ചോദിച്ചു. അതേസമയം, പൊതുസമ്മേളനത്തിൽ ഐഎസ്ആർ·ഒ മുൻ ചെയർമാനും യാത്രയുടെ രക്ഷാധികാരിയുമായ ജി.മാധാവൻ നായർ പങ്കെടുത്തില്ല.