ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (10:16 IST)
ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂണ്‍ 13ന് വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കും.
ജൂണ്‍ 15ന് വൈകീട്ട് അഞ്ച്
മണിവരെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.
പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary Admissison' എന്ന ലിങ്കിലൂടെ ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം.
ഇതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകരുടെ വീടിനടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിന്നും തേടാവുന്നതാണ്.

ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ഉള്‍പ്പെടുത്തലുകള്‍ ജൂണ്‍ 15ന് വൈകീട്ട് 5 മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യണം.
തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.
അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്.
ഇത് സംബന്ധിച്ച് പ്രിന്‍സിപ്പാല്‍മാര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :