കുടുംബ പ്രണയത്തിന് എതിരായിരുന്നു, വിവാഹ വിശേഷം ടിക്ടോക്ക് താരം അതുല്യ പാലക്കല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (10:36 IST)
സോഷ്യല്‍ മീഡിയയിലെ താരം അതുല്യ പാലക്കല്‍ വിവാഹിതയായി.ദിലീപന്‍ പുഗഴെന്ധി എന്നയാളുമായുള്ള വിവാഹ വിവരം അതുല്യ തന്നെയാണ് പങ്കുവെച്ചത്.















A post shared by (@dhileepan__pugazhendhi)


കഴിഞ്ഞ മാസം നാലാം തീയതി ആയിരുന്നു വിവാഹമെന്നും പ്രണയമാണ് കല്യാണത്തില്‍ എത്തിച്ചതെന്നും നടി പറഞ്ഞു. കുടുംബ പ്രണയത്തിന് എതിരായിരുന്നു. അതിനാല്‍ അവരെ വിട്ടുപോകുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. 28 വര്‍ഷം ഒപ്പമുണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങളെ ഞാന്‍ വിട്ടുപോകണമെങ്കില്‍ ഈ തീരുമാനം എടുക്കാന്‍ എന്റെ കുടുംബാംഗങ്ങള്‍ എത്രമാത്രം കാരണമായിട്ടുണ്ടാകും എന്ന് ചിന്തിക്കുകയെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദിലീപന്‍ തമിഴ്‌നാട് സ്വദേശിയാണ്. നടനും സംവിധായകനും നിര്‍മ്മാതാവുമാണ് ഇദ്ദേഹം.ദിലീപന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം റിലീസ് ആയ തമിഴ് ചിത്രമാണ് 'യെവന്‍'. ഇതേ സിനിമയില്‍ നായകനായും ദിലീപന്‍ വേഷമിട്ടു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :