ഗണേഷിന്റെ മന്ത്രിസ്ഥാനം: മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്ന് ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം| Last Modified ബുധന്‍, 21 മെയ് 2014 (15:02 IST)
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രി മന്ത്രിസ്ഥാനം ഉറപ്പു നല്‍കിയിരുന്നെന്ന് ആര്‍ ബാലകൃഷ്ണപിള്ള. മന്ത്രി സ്ഥാനം കേരളാ കോണ്‍ഗ്രസിന്റെ അവകാശമാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നം തീര്‍ക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം ഉപയോഗിക്കുന്നത് അധാര്‍മികമാണെന്നും ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

മന്ത്രിസ്ഥാനം നല്‍കാം എന്ന് പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് സാക്ഷിയാണ്. മുന്നണിയില്‍ തുല്യത വേണം. ഇനി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ ചര്‍ച്ച നടത്താനാണോ ഉദ്ദേശ്യമെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

മാവേലിക്കര, കൊല്ലം എന്നിവ കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്നണിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഇനിയും നിഷേധിച്ചാല്‍ കടുത്ത തീരുമാനം എടുക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :