കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തു; 'കഴിവുകെട്ട' മുരളീധരനെ ട്രോളി മുൻ ആരോഗ്യമന്ത്രി
ആരോഗ്യവകുപ്പ് ഏറ്റെടുത്ത ശേഷം കല്ലേറ് മാത്രമാണ് ലഭിക്കുന്നതെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യക്തിയധിക്ഷേപങ്ങളും കായികാക്രമണവും സൈബർ വേട്ടയുമെല്ലാം നേരിട്ടപ്പോഴും സർക്കാർ നയങ്ങൾക്കനുസൃതമായി കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തെന്ന് വീണാ ജോർജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വീണയുടെ പോസ്റ്റ്
വ്യക്തിയധിക്ഷേപം,
കായികാക്രമണം,
സൈബർവേട്ട,
കള്ളപ്രചരണങ്ങൾ,
വീട്ടിൽ കയറി റീത്തു വെയ്ക്കൽ,
വീട്ടിൽ ശവപ്പെട്ടി കൊണ്ടുവെയ്ക്കൽ.
വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത.
കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം.
പക്ഷെ തളരാൻ കഴിയുമായിരുന്നില്ല .
രോഗങ്ങൾക്കും ചികിത്സാരംഗത്തെ ഭരിച്ച ചെലവുകൾക്കും മുന്നിൽ നിസ്സഹായരായി പോയേക്കാവുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി സർക്കാർ നയങ്ങൾക്കനുസൃതമായി
കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തു.
ഒറ്റവാക്കിൽ തീരുന്നതല്ല ഒന്നും.
മുരളീധരന്റെ കഴിവുകേട്
യുഡിഎഫ് അധികാരത്തിലെത്തി കെ.മുരളീധരൻ ആരോഗ്യവകുപ്പ് ഏറ്റെടുത്തതിനു പിന്നാലെ ആരോഗ്യരംഗത്ത് സർവതും തലകീഴായി. പ്രതിപക്ഷത്തായിരുന്നപ്പോൾ താൻ ആരോഗ്യവകുപ്പിനെ ഒരുപാട് കല്ലെറിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ ആ കല്ലേറ് മുഴുവൻ തനിക്ക് കിട്ടുകയാണെന്നുമാണ് മുരളീധരൻ പ്രസംഗിച്ചത്. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ വകുപ്പിനെ കുറ്റപ്പെടുത്തുകയാണ് മന്ത്രി ചെയ്യുന്നതെന്ന രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.
