1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Press meet Style may change

തിരഞ്ഞെടുപ്പ് തിരിച്ചടിക്കിടെ ഇന്ന് സതീശന്റെ വാർത്താസമ്മേളനം; എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകില്ല

VD Satheesan, VD Satheesan Ponnani, Satheesan Issue, Satheesan Congress
VD Satheesan

തദ്ദേശ ഉപതിരഞ്ഞെടുപ്പ് തിരിച്ചടിക്കിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് മാധ്യമങ്ങളെ കാണും. ആഴ്ച തോറുമുള്ള വാർത്താസമ്മേളനമാണ് ഇന്ന് നടക്കുക. മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും വാർത്താസമ്മേളനം. 
 
മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ മൈക്കിലൂടെ മാത്രമേ ചോദ്യങ്ങൾ ഉന്നയിക്കാവൂ എന്ന തരത്തിൽ വാർത്താസമ്മേളനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിച്ചിരുന്നു. ചോദ്യങ്ങൾ ചോദിക്കാനുള്ളവർക്ക് മൈക്ക് നൽകുന്ന വിധത്തിലായിരുന്നു ആലോചന. എന്നാൽ ഇത് കൂടുതൽ ദോഷം ചെയ്യുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. 
 
ഒരേസമയം ഒന്നിലധികം പേർ ചോദ്യം ചോദിക്കുന്നതാണ് ഇപ്പോഴത്തെ രീതി. മൈക്ക് ലഭിക്കുന്നവർ മാത്രം ചോദ്യം ചോദിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്കു കാരണമാകും. മൈക്കിനു വേണ്ടി തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. പകരം എന്തു സംവിധാനമാണ് ഫലപ്രദമെന്ന് മാധ്യമങ്ങളുടെ പ്രതിനിധികളുമായി ചർച്ചചെയ്യുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.
അടുത്ത ലേഖനം
3,000 രൂപ എങ്ങനെ 27,000 രൂപയായി? മരുന്ന് വിലയെക്കുറിച്ച് സുപ്രീം കോടതിയുടെ ചോദ്യം