1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Government may extend Helicopter Contract

എൽഡിഎഫ് സർക്കാരിന്റെ ഹെലികോപ്റ്റർ തുടരാൻ സതീശൻ സർക്കാർ; മുൻ വിമർശനങ്ങൾ വിഴുങ്ങുമോ?

Kanthapuram section, Women, Patriarchy, Islam, kerala News, women rights
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ തുടരാനുള്ള തീരുമാനത്തിലേക്ക് വി.ഡി.സതീശൻ സർക്കാർ. അടിയന്തര ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന് ഹെലികോപ്റ്റർ വേണമെന്ന നിലപാടിലാണ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. 
 
ഹെലികോപ്റ്റർ കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി ശുപാർശ നൽകി. ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്കാണ് കത്ത് നൽകിയത്. മൂന്ന് വർഷത്തേക്കാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഈ കരാർ അവസാനിക്കാനിരിക്കെയാണ് പുതിയ സർക്കാർ കരാർ നീട്ടാൻ ആലോചിക്കുന്നത്. പുതിയ ടെൻഡറിലേക്ക് കടക്കുകയോ മറ്റ് ഹെലികോപ്റ്ററുകൾ വാടകയ്‌ക്കെടുക്കുകയോ ചെയ്താൽ പ്രതിമാസ വാടകത്തുക നിലവിലുള്ള 80 ലക്ഷം രൂപയേക്കാൾ ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാൽ നിലവിലെ കരാർ തന്നെ നീട്ടിനൽകുന്നതാണ് സാമ്പത്തികമായി ലാഭകരമെന്ന് ഡിജിപി കത്തിൽ വ്യക്തമാക്കി. വിഷയം ധനവകുപ്പ് പരിഗണിച്ച ശേഷമായിരിക്കും അടുത്ത തീരുമാനം. 
 
അതേസമയം ഹെലികോപ്റ്റർ ധൂർത്താണെന്നാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫ് വിമർശിച്ചിരുന്നത്. ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിനെതിരെ അന്ന് വിമർശനം ഉന്നയിച്ച വ്യക്തി കൂടിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശൻ. മാത്രമല്ല യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്വകാര്യയാത്രയ്ക്ക് അടക്കം സതീശൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. 
അടുത്ത ലേഖനം
5 മിനിറ്റ് ഗൂഗിൾ മീറ്റ്; 80 ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിട്ട് യു.എസ് കമ്പനി