'പവർകട്ട് സമയത്ത് കൊതുകിനെ കൊല്ലാം'; ഡി.വൈ.എഫ്.ഐയുടെ 'ഇന്ദിരകട്ട്' കളിക്കേണ്ടത് ഇങ്ങനെ?
Indira Cut - DYFI Game
How to Play Indira Cut Mobile Game: ചുരുങ്ങിയ ദിവസം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി 'ഇന്ദിരകട്ട്' ഗെയിം. സംസ്ഥാനത്തെ വ്യാപക പവർകട്ടിൽ സതീശൻ സർക്കാരിനെ ട്രോളിയാണ് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ഇങ്ങനെയൊരു ഗെയിം പുറത്തിറക്കിയിരിക്കുന്നത്.
എങ്ങനെ കളിക്കാം?
ഇതൊരു ഓൺലൈൻ മൊബൈൽ ഗെയിം ആണ്. 'പവർകട്ടിൽ വെറുതെയിരുന്ന് മുഷിപ്പടയേണ്ട, മെഴുകുതിരി വെട്ടത്തിൽ ശല്യപ്പെടുത്താനെത്തുന്ന കൊതുകുകളെ അടിച്ചു വീഴ്ത്താം' എന്ന ടാഗ് ലൈനോടെയാണ് ഈ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. പവർക്കട്ട് സമയത്ത് ഇരുട്ടിൽ കറങ്ങിനടന്ന് ഉപദ്രവിക്കുന്ന കൊതുകുകളെ നിശ്ചിത സമയത്തിനുള്ളിൽ സ്ക്രീനിൽ തൊട്ട് അടിച്ചു താഴെയിടുക എന്നതാണ് കളിക്കാരൻറെ ചുമതല. ഓരോ കൊതുകിനെയും വീഴ്ത്തുമ്പോൾ ഓരോ പോയിൻറ് വീതം ലഭിക്കുകയും, ഗെയിം കഴിയുമ്പോൾ ഏറ്റവും ഉയർന്ന സ്കോർ നേടിയവരുടെ പേരുകൾ ഉൾപ്പെടുത്തിയ ലീഡർബോർഡ് സ്ക്രീനിൽ തെളിയുകയും ചെയ്യും. Also Read: ഇന്നലെ വൈദ്യുതി നിയന്ത്രണം തുടർച്ചയായി ഒരു മണിക്കൂറിലേറെ, അസ്വസ്ഥരായി ജനങ്ങൾ; മുഖ്യമന്ത്രിയുടെ ഉറപ്പും 'വിഴുങ്ങി'
ദിനംപ്രതി ആയിരങ്ങൾ
ഗെയിം പുറത്തിറക്കിയിട്ട് ഒരാഴ്ചയേ ആകുന്നുള്ളൂ. ഇതിനോടകം ദിനംപ്രതി ആയിരങ്ങളാണ് ഈ ഗെയിം കളിക്കുന്നത്. ഇരുട്ടിൽ മിഴിചിമ്മുന്ന മെഴുകുതിരിയും, അതിനുപുറകിൽ ചിരിച്ചുനിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രവുമാണ് ഗെയിമിൻറെ മുഖ്യ ആകർഷണം.
