സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ഡിസംബര്‍ 2024 (15:51 IST)
ശബരിമലയ്ക്ക് പോകാന്‍ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമലയില്‍ ക്ലീന്‍ ഷേവ് ചെയ്ത് എത്തിയതിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാന്‍ പ്രതിപക്ഷനേതാവ് ആണെങ്കിലും എനിക്ക് എന്റേതായ സ്വകാര്യതയുണ്ടെന്നും ഭക്തിയും വിശ്വാസവും എന്റെ സ്വകാര്യതയാണെന്നും അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും എല്ലാവരും താടി വളര്‍ത്തിയല്ലല്ലോ മലകയറുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
വിഡി സതീശന്‍ ക്ലീന്‍ ഷേവ് ചെയ്ത്
ശബരിമല ദര്‍ശനത്തിന് എത്തിയത് സോഷ്യല്‍ മീഡിയകളില്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 26മത്തെ തവണയാണ് വി ഡി സതീശന്‍ മലകയറുന്നത്. ഇനി ഇടവേളകളില്ലാതെ മലകയറണമെന്നാണ് തന്റെ ആഗ്രഹമെന്നും സതീശന്‍ പറഞ്ഞു. ബിപി കുറഞ്ഞെങ്കിലും നാരങ്ങ വെള്ളം കുടിച്ചതോടെ ഒന്നരമണിക്കൂര്‍ ശബരിമല കയറി. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ത്ഥാടകര്‍ക്കൊപ്പം ക്യൂ നിന്നാണ് സതീശന്‍ ദര്‍ശനം നടത്തിയത്.