Sabarimala News: ശബരിമല തീര്‍ഥാടകര്‍ അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക; പനി പടരുന്നു

അതേസമയം വളരെ സുഗമമായാണ് ശബരിമല തീര്‍ഥാടനം മുന്നോട്ടുപോകുന്നത്

Sabarimala
Sabarimala
രേണുക വേണു| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2024 (08:38 IST)

News: കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം ശബരിമലയില്‍ പനി പടരാന്‍ കാരണമാകുന്നു. പകല്‍ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. പുലര്‍ച്ചെ വരെ മഞ്ഞ് വീഴ്ചയും അസഹ്യമായ തണുപ്പും അനുഭവപ്പെടുന്നു. കാലാവസ്ഥയില്‍ വരുന്ന മാറ്റം കാരണം തീര്‍ഥാടകരില്‍ പനി കേസുകള്‍ വര്‍ധിക്കുകയാണ്. 22 ദിവസത്തിനിടെ 67,597 പേരാണ് പനിയെ തുടര്‍ന്ന് ശബരിമലയില്‍ ചികിത്സ തേടിയത്.

തീര്‍ഥാടകര്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുക. അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ പൊലീസുമായോ മറ്റു അധികൃതരുമായോ ബന്ധപ്പെടുക. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

അതേസമയം വളരെ സുഗമമായാണ് ശബരിമല തീര്‍ഥാടനം മുന്നോട്ടുപോകുന്നത്. ഇന്നലെ 78,036 പേര്‍ ദര്‍ശനം നടത്തി. അതില്‍ 14,660 പേര്‍ സ്‌പോട് ബുക്കിങ് വഴിയാണു പതിനെട്ടാംപടി കയറിയത്. ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും ക്യൂ ശരംകുത്തി കഴിഞ്ഞിരുന്നു. പമ്പയില്‍നിന്നു മണിക്കൂറില്‍ 4200 മുതല്‍ 4300 വരെ തീര്‍ഥാടകര്‍ മല കയറുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; ...

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യം ഒന്നിലേറെ തവണ ...

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ...

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം
ഏതൊക്കെ കോച്ചുകളിലാണ് മൃഗങ്ങളെ അനുവദിക്കുന്നതെന്ന് അറിയാമോ?

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്.