തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വാവാ സുരേഷ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (14:47 IST)
തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വാവാ സുരേഷ്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ തന്നെ വിളിക്കരുതെന്ന് പറയുന്നുണ്ടെന്നും വാവാ സുരേഷ് ആരോപിച്ചു. മരണം വരെ പാമ്പുപിടുത്തത്തില്‍ നിന്ന് പിന്മാറില്ലെന്നും ഏത് രീതിയില്‍ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.

വാവാ സുരേഷ് ഇന്നാണ് ആശുപത്രി വിട്ടത്. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് വാവാ സുരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2006ല്‍ താനാണ് പാമ്പ് പിടിക്കാന്‍ വനം വകുപ്പിന് പരിശീലനം നല്‍കിയതെന്നും അന്നാരും പാമ്പുപിടിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :