തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 6 മെയ് 2016 (09:09 IST)
വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പൊലീസ് പിടിയില്‍. ഒന്നാം പ്രതി സഫീര്‍, രണ്ടാം പ്രതി ഷൈജു എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയായ റാഷിദിനെ നേരത്തെ പിടി കൂടിയിരുന്നു.
ചൊവ്വാഴ്ച ആയിരുന്നു 19 കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. അയന്തി പാലത്തിനു സമീപം വിജനമായ സ്ഥലത്തു വെച്ചാണ് യുവതി ആദ്യം പീഡനത്തിനിരയായത്. ആദ്യം കാമുകനും പിന്നീട് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനു ശേഷം ഓട്ടോയില്‍ പോകുന്നതിനിടെ പെണ്‍കുട്ടി നിലവിളിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ എത്തുകയും ഓട്ടോഡ്രൈവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. റൂറല്‍ എസ് പി ഷെറിന് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടി കൂടിയത്.