വന്ദേഭാരത് മിഷൻ 2.0: ലണ്ടൻ, പാരീസ്, റോം എന്നിവിടങ്ങളിൽനിന്നും കൊച്ചിയിലേക്ക് പ്രത്യേക വിമാനങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 14 മെയ് 2020 (09:24 IST)
രണ്ടാം‌ഘട്ടത്തിൽ ലണ്ടൻ റോം പാരീസ് എന്നിവിടങ്ങളിൽനിന്നും പ്രത്യേക വിമാനങ്ങൾ കൊച്ചിയിലേയ്ക് പ്രവസികളെ എത്തിയ്ക്കും. മെയ് 19ന് കൊച്ചി ലണ്ടൻ ഹീത്രു വിമാനതാവളത്തിൽനിന്നും കൊച്ചിയിലേയ്ക്ക് പ്രത്യേക എയർ ഇന്ത്യ വിമാനം സർവീസ് നടത്തും. റോമിൽനിന്നും പാരീസിൽനിന്നും പ്രത്യേക വിമാനങ്ങൾ കൊച്ചിയിലേയ്ക്ക് അനുവദിച്ചിട്ടുണ്ട്.


ലണ്ടൻ-കൊച്ചി-വിജയവാഡ, ലണ്ടൻ-വാരണാസി-ഗയ, ലണ്ടൻ-അഹമ്മദാബാദ്–ഇൻഡോർ, ലണ്ടൻ-ഡൽഹി–ജയ്പുർ, മാഞ്ചസ്റ്റർ-അമൃത്‌സർ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ലണ്ടനിൽനിന്നും ഇന്ത്യയിലേയ്ക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ള സർവീസുകൾ. പാരീസിൽനിന്നുമുള്ള വിമാനം ബംഗളുരു വഴിയാകും കൊച്ചിയിലേയ്ക്ക് സർവീസ് നടത്തുക. 50.000 രൂപയായിരിയ്ക്കും ടിക്കറ്റ് നിരക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :