വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 14 മെയ് 2020 (08:51 IST)
ഡൽഹി: നോവൽ കൊറോണ വൈറസ് സ്വാഭാവിക വൈറസ് അല്ല എന്നും ലാബിൽ ഉണ്ടായതാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
കൊവിഡ് 19 വൈറസിനൊപ്പം ജീവിയ്ക്കാൻ നമ്മൾ പഠിക്കേണ്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെ കുറിച്ച് ദേശിയ മധ്യമത്തോട് സംസാരിയ്ക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
കൊറോണയ്ക്കൊപ്പമുള്ള ജിവിതത്തെ കുറിച്ച് നമ്മൾ പഠിയ്ക്കേണ്ടതുണ്ട്. കാരണം ഇതൊരു പ്രകൃതിദത്ത വൈറസ് അല്ല. ലാബിൽ ഉണ്ടായ കൃത്രിമ വൈറസ് ആണ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിൽ ഗവേഷണങ്ങൾ നടത്തുകയാണ്. വേഗത്തിൽ വാക്സിൻ ലഭ്യമാകും എന്ന് തന്നെയാണ് പ്രതീക്ഷ. വാക്സിൻ വിജയകരമായാൽ മത്രമേ നമുക്ക് ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയു. നിതിൻ ഗഡ്കരി പറഞ്ഞു.