വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചില്‍ സമോക്കിങ് അലാറം മുഴങ്ങി; പുകവലിച്ചയാളില്‍ നിന്ന് ഭീമമായ തുക പിഴയീടാക്കും

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 28 ഫെബ്രുവരി 2024 (16:21 IST)
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കളമശേരി-ആലുവ സ്റ്റേഷന് ഇടയില്‍ വച്ചാണ് സി 5 കോച്ചില്‍ നിന്നും പുക ഉയരുന്നത് കാണുന്നത്. ഇതോടെ വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. കോച്ചില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാര്‍ട്ട്മെന്റുകളിലേക്ക് മാറ്റി.

തുടര്‍ന്ന് ആലുവയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വാതകച്ചോര്‍ച്ച അല്ലെന്ന് സ്ഥിരീകരിച്ചത്. പുകവലിച്ച യാത്രക്കാരനില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. 23 മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :