ന്യൂഡല്‍ഹി|
Joys Joy|
Last Updated:
വ്യാഴം, 19 ഫെബ്രുവരി 2015 (10:49 IST)
പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിനു മുമ്പ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച വിയോജനക്കുറിപ്പ്
സി പി എം പോളിറ്റ് ബ്യൂറോ കമ്മീഷന് വിടും. വിയോജനക്കുറിപ്പ് ചോര്‍ന്നതും കമ്മീഷന്‍ പരിശോധിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
പോളിറ്റ് ബ്യൂറോ കമ്മീഷന്‍ ഇതുവരെ മരവിപ്പിച്ചിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോ കമ്മീഷന്‍ പുനരുജ്ജീവിപ്പിക്കും.
വിയോജനക്കുറിപ്പ് ചോര്‍ന്നത് കേന്ദ്രകമ്മിറ്റി പരിശോധിക്കുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. വി എസിനെതിരെ എം എം ലോറന്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയില്ലെന്നും എസ് ആര്‍ പി വ്യക്തമാക്കി.