അനുബന്ധ വാര്‍ത്തകള്‍
- Heavy Rain in Kerala: ഇത്തവണ ഓണം കറക്കും; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
- തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ ആറുവയസുകാരി മരണപ്പെട്ടു
- ഓണസദ്യ ചവറുകൂനയിൽ എറിഞ്ഞ 7 പേർക്ക് സസ്പെൻഷൻ: നാലുപേരെ പിരിച്ചുവിടും
- തിരുവനന്തപുരത്ത് രണ്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു
- റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസ്സുകാരി മരിച്ചു
Uthradam: നാളെ ഉത്രാടം, എങ്ങും പൂവിളി മേളം
തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടത്തുന്ന ദിവസമാണ് ഉത്രാടം
Uthradam: നാളെ (സെപ്റ്റംബര്‍ ഏഴ്, ബുധന്‍) ഉത്രാടം. നിരത്തുകളില്‍ ഓണത്തിരക്ക് ആരംഭിച്ചു. വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ചയാണ് തിരുവോണം.
തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടത്തുന്ന ദിവസമാണ് ഉത്രാടം. വീടുകളില്‍ വലിയ പൂക്കളമൊരുക്കേണ്ടത് ഉത്രാട നാളിലാണ്. ഈ പൂക്കളമാണ് പിന്നീട് തിരുവോണത്തിനും കാത്തുസൂക്ഷിക്കേണ്ടത്. ഉത്രാട ദിവസം ഉണ്ടാക്കുന്ന പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയാണ് തിരുവോണ ദിവസം ചെയ്യുക.