അനുബന്ധ വാര്‍ത്തകള്‍
- ഉത്ര വധം: സൂരജിന്റെ പിതാവും അറസ്റ്റില്‍; 36 പവന് സ്വര്‍ണം റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍, അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കാന്‍ സാധ്യത
- അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു, അച്ഛനെ 16കാരൻ കുത്തി കൊലപ്പെടുത്തി
- മദ്യപിച്ച് എത്തിയതിന് ശേഷം തർക്കം, തിരുവനന്തപുരത്ത്, സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി
- ചങ്ങനാശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
- കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ഉത്ര വധക്കേസ്: സൂരജിന്റെ പിതാവും അറസ്റ്റില്‍; ഉത്രയുടെ സ്വര്‍ണം വീടുനു സമീപത്ത് കുഴിച്ചിട്ട നിലയില്‍
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ പിതാവും അറസ്റ്റിലായി. കാര്യങ്ങള്‍ പിതാവിനും അറിയാമായിരുന്നെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണസംഘം സൂരജിന്റെ പിതാവ് സുരേന്ദ്രനെ ചോദ്യം ചെയ്തു. വീടിന്റെ സമീപത്ത് കുഴിച്ചിട്ട ഉത്രയുടെ സ്വര്‍ണങ്ങള്‍ സുരേന്ദ്രനാണ് പൊലീസിന് കാട്ടിക്കൊടുത്തത്.
ബാങ്ക് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണം സുരേന്ദ്രനാണ് കുഴിച്ചിട്ടത്. കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.