കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ശ്രീനു എസ്| Last Updated: ശനി, 30 മെയ് 2020 (20:40 IST)
കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ ബാലഗോപാല്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമലംഘനം പ്രേമചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി കോടതിയെ സമീപിച്ചത്. എല്‍ഡിഎഫുകാര്‍ക്ക് ഈശ്വര വിശ്വാസം ഇല്ലാത്തതുകൊണ്ട് അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കും എന്ന് പ്രേമചന്ദ്രന്‍ പ്രസംഗിച്ചത് പെരുമാറ്റച്ചട്ടലംഘനം ആണ് എന്നായിരുന്നു ഹര്‍ജിയില്‍ ബാലഗോപാല്‍ വാദിച്ചത്. എന്നാല്‍, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയിലെ ആവശ്യം നിരാകരിച്ചു.
ഇതേ ആവശ്യം ജനുവരിയില്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :