വധശിക്ഷ കിട്ടുമെന്ന് പേടി; അച്ഛനും അമ്മയ്ക്കും വേറെ ആരുമില്ലെന്ന് പറഞ്ഞ് സൂരജിന്റെ കരച്ചില്‍ നാടകം, അപ്പോഴും മകളെ കുറിച്ച് മിണ്ടിയില്ല

രേണുക വേണു| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (10:51 IST)

ഉത്ര വധക്കേസില്‍ സൂരജിന് കോടതി എന്ത് ശിക്ഷ വിധിക്കുമെന്ന് കേരളം കാത്തിരിക്കുകയാണ്. ഭാര്യയെ കൊല്ലാന്‍ സൂരജ് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. അതിക്രൂരവും പൈശാചികവുമായ കൊലപാതകം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. വധശിക്ഷ തന്നെ സൂരജിന് കൊടുക്കണമെന്നാണ് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചത്.

തനിക്ക് വധശിക്ഷ കിട്ടാന്‍ സാധ്യതയുണ്ടെന്ന് സൂരജിനും തോന്നി. കോടതിയില്‍ സൂരജ് വൈകാരികമായാണ് പ്രതികരിച്ചത്. കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്ന സമയത്ത് ജഡ്ജി സൂരജിനോട് സംസാരിച്ചു. എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്നാണ് കോടതി ചോദിച്ചത്. വീട്ടില്‍ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ആരുമില്ലെന്ന് പറഞ്ഞാണ് സൂരജ് പൊട്ടിക്കരഞ്ഞത്. വീട്ടില്‍ വേറെ ആരുമില്ലെന്നും താന്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും സൂരജ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാനാണ് സൂരജ് കരച്ചില്‍ നാടകം നടത്തുന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം. അച്ഛനും അമ്മയും സഹോദരിയും ഒറ്റയ്ക്കാണെന്ന് പറഞ്ഞ സൂരജ് തന്റെ മകളെ കുറിച്ച് ഒരക്ഷരം പോലും കോടതിയില്‍ മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :