എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി, ഒന്നുമില്ലെന്ന് സൂരജ്; കോടതി വിധിയുടെ സമയത്ത് നിര്‍വികാരനായി നില്‍പ്പ്

രേണുക വേണു| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (13:54 IST)

അഞ്ചല്‍ ഉത്ര വധക്കേസില്‍ വിധി പുറപ്പെടുവിക്കുമ്പോള്‍ പ്രതി സൂരജ് കോടതിയിലുണ്ടായിരുന്നു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മനോജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

വിധി പ്രസ്താവം ആരംഭിക്കുന്നതിനു ഏതാനും മിനിറ്റുകള്‍ മുന്‍പാണ് പ്രതി സൂരജിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതിയോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. വിധി വായിച്ചുകേള്‍ക്കുന്ന സമയത്ത് ഒരിക്കല്‍ പോലും പ്രതിയുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :