അനുബന്ധ വാര്‍ത്തകള്‍
- പെയ്തു തീര്‍ന്നിട്ടില്ല; ഓഗസ്റ്റ് - സെപ്റ്റംബര്‍ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്കു സാധ്യത
- 58 മൃതദേഹങ്ങള്‍, 95 ശരീരഭാഗങ്ങള്‍; വയനാട്ടിലേക്കു കൊണ്ടുവന്നു
- തിരുവോണം ബമ്പർ:ആദ്യ ദിനം തന്നെ ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം, ഒറ്റദിവസത്തിൽ വിറ്റുപോയത് 6 ലക്ഷം ടിക്കറ്റുകൾ!
- ബെവ്കോ ഒരു കോടി, കമല്ഹാസന് 25 ലക്ഷം, കെ.ടി.ജലീല്‍ അഞ്ച് ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണത്തിന്റെ വിവരം
- മഴയ്ക്ക് ശമനമില്ല, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
അവസാന ആളെയും കണ്ടെത്തും; തെരച്ചിലിനു ആറ് സെക്ടറുകളിലായി 40 ടീമുകള്‍, രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍
25 ആംബുലന്‍സ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക
Wayanad Rescue
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്. ഇന്നുമുതല്‍ 40 ടീമുകളായി തിരിഞ്ഞ് ആറ് സോണുകളില്‍ തെരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും. നാലാമത്തെ സോണ്‍ വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണ്‍. പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
പട്ടാളം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ ഇന്നുമുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തെരച്ചിലും തുടങ്ങും. 40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധമായ നാട്ടുകാരും ചേര്‍ന്ന് തെരയും. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും.
25 ആംബുലന്‍സ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കളക്ടര്‍ പ്രത്യേക പാസ് നല്‍കും.
മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്ന് റവന്യു മന്ത്രി കെ.രാജന് അറിയിച്ചു. നിലവില്‍ ആറ് നായകളാണ് തെരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും നാലു കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീന് എന്നിവ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.