കവളപ്പാറയിൽനിന്നും ഇതേവരെ കണ്ടെടുത്തത് 9 മൃതദേഹങ്ങൾ, പുത്തുമലയിലും കോട്ടക്കുന്നിലും തിരച്ചിൽ തുടരുന്നു

Last Updated: ഞായര്‍, 11 ഓഗസ്റ്റ് 2019 (10:00 IST)
ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഇതേവരെ ഒൻപത് മൃതദേഹങ്ങളാണ് പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുള്ളത്. 54 പേരെ പ്രദേശത്തുനിന്നും കണ്ടെത്താനുണ്ട് എന്നാണ് അനൗദ്യോഗികമായ വിവരം. ശക്തമായ മഴയുണ്ടായിരുന്നതിൽ കാര്യക്ഷമമായി തിരച്ചിൽ നടത്താൻ കഴിഞ്ഞ ദിവസം സാധിച്ചിരുന്നില്ല

ശക്തമായ മഴയും മൺനിടിച്ചിലും കഴിഞ്ഞ ദിവസം തിരച്ചിൽ തടസപ്പെടുത്തിയിരുന്നു. ഇതോടെ വൈകിട്ടോടെ തിരച്ചിൽ നിർത്തിവക്കുകയായിരുന്നു. കണ്ടെത്താനുള്ളവരുടെ കൂട്ടത്തിൽ ഇരുപതോളം കുട്ടികളും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. കവാപ്പറയിൽ തിരച്ചിലിനായി സൈന്യം എത്തിയിട്ടുണ്ട് മദ്രാസ്റെജിമെന്റിലെ 30 അംഗ സംഗമാണ് തിരച്ചിലിനായി എത്തിയിരിക്കുന്നത്.


അതേസമയം, ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയിലും, മണ്ണിടിച്ചിലുണ്ടായ കോട്ടക്കുന്നിലും തിരച്ചിൽ തുടരുകയാണ്. മലപ്പുറം കോട്ടക്കുന്നിൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് മണ്ണിടിച്ചിലിനെ തുടർന്ന് കാണതായത്. ഇന്ന് സംസ്ഥാനത്ത് മഴ കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിരച്ചിലും രക്ഷാ പ്രവർത്തനങ്ങളും വേഗത്തിലാക്കും എന്നാണ് പ്രതീക്ഷ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :