നിങ്ങളുടെ പേഴ്സ് ഇങ്ങനെയാണോ ? ഒന്ന് പരിശോധിക്കൂ !

Last Modified ശനി, 10 ഓഗസ്റ്റ് 2019 (20:16 IST)
പണം എന്നത് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായ ഒന്നാണ്. പണത്തു വേണ്ടിയാണല്ലോ നമ്മുടെ ജീവിതത്തിന്റെ വലിയൊരുഭാഗവും പ്രയത്നിക്കുന്നത്. അതിനാൽ കൂടുതൽ പണം നേടാനും കയ്യിൽ‌വരുന്ന പണം അനാവശ്യമായി നഷ്ടമാകാതിരിക്കാനും ഫെങ്ഷുയി ചില കാര്യങ്ങൾ പറയുന്നുണ്ട്.

ഇതിൽ ഏറ്റവും പ്രധാനമാണ് പേഴ്സുകളൂടെ തിരഞ്ഞെടുപ്പ്. നമ്മൾ ഉപയോഗിക്കുന്ന പേഴ്സിന്റെ നിറവും പണത്തിന്റെ വരവും ചിലവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഫെങ്ഷുയി പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ കരുത്ത നിറമുള്ള പേഴ്സിലാണ് പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂക്ഷിക്കേണ്ടത്.

കറുത്ത നിറത്തിന് സോളാർ എനർജിയെ സ്വീകരിക്കാനുള്ള കഴിവ് പണത്തെ ആകർഷിക്കും എന്ന് ഫെങ്ഷുയി വിദഗ്ധർ പറയുന്നു. കറുപ്പ്, വെളുപ്പ്, പിങ്ക്, മഞ്ഞ എന്നീ നിറത്തിലുള്ള പേഴ്സുകളാണ് പണം സൂക്ഷിക്കുന്നതിന് ഉത്തമം. സ്വർണ നിറത്തിലുള്ള പേഴ്സുകൾ ഭാഗ്യം കൊണ്ടുവരും എന്നും ഫെങ്ഷുയി വ്യക്തമാക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :