കേരളതീരത്ത് അസാധാരണ താപവ്യാപനം: ലഘു മേഘവിസ്‌ഫോടനങ്ങൾ ആവർത്തിക്കാം

അഭിറാം മനോഹർ| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (20:09 IST)
കേരളതീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് മേഘവിസ്‌ഫോടനങ്ങൾ ആവർത്തിക്കാമെന്നും കുസാറ്റിലെ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ മുന്നറിയിപ്പ്. അമേരിക്കയിലെ ഫ്ല്ഓറിഡ മിയാമി സർവകലാശാലയിലെ പ്രൊഫസർ ബ്രയാൻ മേപ്‌സ് അവതരിപ്പിച്ച പ്രബന്ധത്തിലാണ് കേരളതീരത്തെ അസാധാരണമായ താപവ്യാപനത്തെ പറ്റി സുപ്രധാന നിരീക്ഷണം.

അറബിക്കടൽ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 1980ന് ശേഷം പരമാവധി 29 ഡിഗ്രി എന്നതിൽ നിന്നും മുപ്പതിലേക്ക് ഉയർന്നിരിക്കുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിന്റെ താപനില മറ്റ് സമുദ്രങ്ങളേക്കാൾ ഒന്നരമടങ്ങ് വേഗത്തിലാണ് വർധിക്കുന്നത്. ഏറ്റവും കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാക്കുന്ന പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമാണിത്.

ഇതുമൂലം കേരളത്തിൽ അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ ഉണ്ടാകാം. കേരളത്തിൽ 2018മുതൽ ഉണ്ടാകുന്ന പ്രളയം,ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകുന്ന മേഘവിസ്‌ഫോടനങ്ങൾക്ക് കാരണം ഈ താപമാറ്റമാണ്. പ്രബന്ധത്തിൽ പറയുന്നു. പ്രൊഫ ബ്രയാൻ മേപ്‌സും കുസാറ്റ് റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ എസ് അഭിലാഷും ചേർന്നാണ് പഠനം നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :