1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. unnatural rape case , rape case , police , arrest , malappuram

പ്രകൃതി വിരുദ്ധ പീഡനം: യുവാവ് പിടിയില്‍

പീഡനം
പ്രകൃതിവിരുദ്ധ പീഡനത്തിനു ബാലന്മാരെ ഇരയാക്കിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഈസ്റ്റ് കോഡൂര്‍ പറയരങ്ങാടി മൂന്നാം പടിയന്‍ ഹൌസില്‍ പ്രവീണ്‍ രാജ് എന്ന 29 കാരനാണു പിടിയിലായത്.

രണ്ട് ദിവസം മുമ്പ് മലപ്പുറത്തെ കുന്നുമ്മലില്‍ ലോഡ്ജ് റെയ്ഡിനിടെയാണു 15, 16 വയസുള്ള രണ്ട് കുട്ടികളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇവരെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുമായി സുഹൃദ് ബന്ധം സ്ഥാപിച്ച ശേഷം അശ്ലീല രംഗങ്ങള്‍ കാണിച്ച് ബാലന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു പ്രവീണ്‍ രാജ് എന്ന് പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടികളെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin