ഏകികൃത സിവിൽകോഡും ജനസംഖ്യ നിയന്ത്രണവും നടപ്പാക്കുമെന്ന് സുരേഷ്‌ഗോപി

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (14:42 IST)
ബിജെപി രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും നടപ്പിലാക്കുമെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്‌ഗോപി. വാർത്ത ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യ നിയന്ത്രണത്തിന് നടപടികളുണ്ടാകും. രാജ്യസ്നേഹികളായ ആർക്കും ഈ നീക്കത്തെ എതിർക്കാൻ സാധിക്കില്ല. അതേസമയം ശബരിമല, ലൌ ജിഹാദ് എന്നിവയ്ക്കെതിരെ നിയമത്തിന്‍റെ വഴിയിലൂടെ പരിഹാരം കാണുമെന്നും സുരേഷ്‌ഗോപി വ്യകതമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :