ശബരിമല: കടകംപള്ളി ഖേദപ്രകടനം നടത്തിയത് വിഡ്ഢിത്തമെന്നു എം.എം.മണി

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 28 മാര്‍ച്ച് 2021 (17:02 IST)
ഇടുക്കി: വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മന്ത്രി എം.എം.മാണി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഖേദപ്രകടനത്തിനു സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കടകംപള്ളി മാപ്പു പറഞ്ഞത് വിഡ്ഢിത്തമെന്നുമാണ് മണി ആരോപിച്ചത്.

കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് എന്നും ഇതാണ് പാര്‍ട്ടി നയമെന്നും എം.എം.മണി പറഞ്ഞു.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്ന് പറ്റിയത് വിഡ്ഡിത്തമാണെന്നു പറയാന്‍ ആര്‍ക്കാണ് അധികാരമെന്നും കടകംപള്ളി ബുദ്ധിമോശം കൊണ്ടാണ് അത്തരം പ്രസ്താവന നടത്തിയതെന്നും എം.എം.മണി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :